മൊറോക്കോയിൽ സഊദി പൗരൻ കൊല്ലപ്പെട്ടു

0
2817

റിയാദ്: മൊറോക്കോയിലെ കാസബ്ലാങ്കയിൽ സഊദി പൗരൻ കൊല്ലപ്പെട്ടു. റബാത്തിലെ സഊദി എംബസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

“മൊറോക്കോയിലെ ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെട്ട് ദാരുണ സംഭവത്തിന്‌ സംഭവത്തിന്റെ തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി സഊദി എംബസി പ്രസ്താവനയിൽ പറഞ്ഞു.

കേസിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊറോക്കൻ പബ്ലിക് പ്രോസിക്യൂഷനിൽ കേസ് അന്വേഷണത്തിലാണെന്നും മൊറൊക്കൻ അധികൃതർ കൂട്ടിച്ചേർത്തു.

മരിച്ചയാളുടെ മൃതദേഹം സഊദിയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ട്.