കോടികളുമായി മലയാളികൾ മുങ്ങി, പണം തട്ടിയത് ചിട്ടിയുടെമറവിൽ

ചാലക്കുടി പരിയാരം സ്വദേശി ലിജോ ജോർജ് മയ്യനാട് തിരുവനന്തപുരം സ്വദേശിനി ഷൈനി ഷിനിൽ എന്നിവർക്കെതിരെ പരാതി നൽകി നിക്ഷേപകർ

0
5216

ജറുസലേം: ഇസ്രഈലിൽ 50 കോടി രൂപയുടെ ചിട്ടിത്തട്ടിപ്പ് നടത്തി മലയാളികൾ മുങ്ങിയതായി പരാതി. തൃശ്ശൂർ ചാലക്കുടി പരിയാരം സ്വദേശി ലിജോ ജോർജ് മയ്യനാട് തിരുവനന്തപുരം സ്വദേശി ഷൈനി ഷിനിലുമാണ് മലയാളികളിൽ നിന്ന് പണം തട്ടി നാടുവിട്ടതെന്നാണ് പരാതിയിൽ പറയുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട് ജറുസലേം പോലീസിലും ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കും കേരള പോലീസിലും പരാതി നൽകിയിട്ടുണ്ട്.

ഇസ്രഈലിൽ വർഷങ്ങളായി പെർഫെക്ട് ചിട്ടി എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു ഇവർ. 350ലേറെ പേരിൽ നിന്ന് 2022 ഫെബ്രുവരി വരെ ഇവർ പണം പിരിച്ചു കൊണ്ടിരുന്നതായാണ് പരാതിയിൽ പറയുന്നത്. പലരിൽ നിന്നായി ഇത്തരത്തിൽ ഇവർ 20 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിക്കാർ പറയുന്നു.

വൻ വാഗ്ദാനങ്ങളായിരുന്നു ഇവർ നൽകിയിരുന്നത് എന്നത് കൊണ്ട് തന്നെ പലരും ഇവരുടെ കെണിയിൽ അകപ്പെടുകയായിരുന്നു. ഇവർ പണം തട്ടിയെടുത്ത് ഇസ്രയേൽ വിട്ടതിന് ശേഷമാണ് പരാതിക്കാർ വിവരമറിയുന്നത്. പണം നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങാനാകാതെ ഇസ്രയേലിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.