ഡോ: സിദ്ദീഖ് അഹമ്മദിന് പ്രവാസി പ്രതിഭാ പുരസ്കാരം

0
695

ദമാം/തൃശൂർ: പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ സിദ്ധിക് അഹമ്മദിന് കേരള പ്രവാസി സംഘം ‘പ്രവാസി പ്രതിഭാ പുരസ്ക്കാരം ‘നല്‍കി ആദരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള പ്രവാസി സംഘത്തിന്‍റെ ആറാം സംസ്ഥാന സമ്മേളനത്തില്‍ വച്ച് മുന്‍ എംപിയും സിപിഎം നേതാവുമായ എ വിജയരാഘവനാണ് അവാര്‍ഡ് സമ്മാനിച്ചത്. കെ വി അബ്ദുൽ ഖാദര്‍, പി ടി കുഞ്ഞുമുഹമ്മദ്, എം എം വര്‍ഗ്ഗീസ്, ഗഫൂര്‍ പി ലില്ലീസ് എന്നിവര്‍ സംസാരിച്ചു.

പ്രവാസി രംഗത്ത് ഏറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിത്വമാണ് സിദ്ധിക് അഹമ്മദെന്ന് പ്രവാസി സംഘം വിലയിരുത്തി. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുകയും നാടിന്‍റെ പ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുകയും ചെയ്യുന്ന സിദ്ധീഖ്അഹമ്മദ് സഊദി അറേബ്യ കേന്ദ്രമാക്കി വ്യവസായ സാമ്രാജ്യം വളർത്തിയെടുത്തതോടൊപ്പം ജീവകാരുണ്യമേഖലയിലും വലിയ സംഭാവനയാണ് നൽകുന്നതെന്നും പ്രവാസി പ്രതിഭാ പുരസ്കാര ജേതാവാക്കിയത് അതാണെന്നും സംഘാടകർ വ്യക്തമാക്കി.