റിയാദ്: സഊദി പ്രവാസികളെ കണ്ണീരിലാഴ്ത്തി നടന്ന വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ സഹോദരങ്ങളുടെ മയ്യിത്തുകൾ ഇന്ന് മറവ് ചെയ്യും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഹോദരങ്ങളായ വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ(44), റഫീഖ്(41) എന്നിവരുടെ മയ്യത്തുകൾ ജിസാനിലെ ബെയ്ഷ് അൽ രാജ്ഹി ഖബറിസ്ഥാനിൽ ആണ് മറവ് ചെയ്യുക.
അൽ റാജ്ഹി പള്ളിയിൽ ഇന്ന് (ബുധൻ) മഗ്‌രിബ് നമസ്ക്കാരാനന്തരം ആണ് ജനാസ നമസ്ക്കാരം.
ഇക്കഴിഞ്ഞ 21 ന് ശനിയാഴ്ച വൈകിട്ട് ഇവർ സഞ്ചരിച്ചിരുന്ന ഡയന ട്രക്ക് അപകടത്തിൽ പെട്ടാണ് മരണം. ജിസാൻ അടുത്തുള്ള ബേഷിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
വിശ്വാസ്യതയും കഠിനാധ്വാനവും മുതൽക്കൂട്ടായി കൊണ്ട് നടന്നിരുന്ന ഈ സഹോദരങ്ങളുടെ ആകസ്മിക വിയോഗം പ്രവാസ ലോകത്തിനു നൊമ്പരമായി മാറിയിരുന്നു. ഇവർ അവസാനമായി സാധനങ്ങളിറക്കി കൊടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് പ്രവാസികൾ പങ്കുവെച്ചിരുന്നത്.