റിയാദ്: “ഫോക്കസ് ഓൺ ദി പ്ലേറ്റ്” എന്ന മുദ്രാവാക്യം ഉയർത്തി പുതിയ ബോധവൽക്കരണ പരിപാടിക്ക് സഊദി ട്രാൻസ്‌പോർട്ട് അതോറിറ്റി തുടക്കമിട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും റഗുലർ ഗതാഗത വാഹനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും നിയമം ലംഘിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കരുതെന്നും കാംപയിനിലൂടെ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അഭ്യർത്ഥിച്ചു.
اللوحة الصفراء 🟨
🚌 تضمن سلامتك
☑️ تحفظ حقك
🕖 تكفل دخولك#ركز_باللوحة pic.twitter.com/gCecIGaocq— الهيئة العامة للنقل | TGA (@Saudi_TGA) August 24, 2022
ആളുകളെ നിശ്ചിത സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള റെഗുലർ ഗതാഗത വാഹനങ്ങളിൽ മഞ്ഞ സ്റ്റിക്കറോട് കൂടിയ നമ്പർ പ്ലേറ്റുകൾ ആണ് ഉപയോഗിക്കുകയെന്ന് അതോറിറ്റി ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ബോധവൽക്കരണ വീഡിയോ ക്ലിപ്പിലൂടെ സൂചിപ്പിച്ചു.
മറ്റ് പ്ലേറ്റുകളുള്ള വാഹനങ്ങളുടെ ഉപയോഗം അർത്ഥമാക്കുന്നത് അവ നിയമ ലംഘനമാണെന്നും അതിന്റെ ഉപയോക്താക്കളെ അപകടത്തിലാക്കുന്നുവെന്നും യാത്രക്കാർ ഉദ്ദേശിച്ചിട്ടുള്ള ജോലിസ്ഥലങ്ങളിലേക്കും മറ്റു സൗകര്യങ്ങളിലേക്കും പ്രവേശനം നഷ്‌ടപ്പെടുത്തുമെന്നും ട്രാൻസ്‌പോർട്ട് അതോറിറ്റി ഊന്നിപ്പറഞ്ഞു.