ജിദ്ദ: അനുവദനീയമല്ലാത്ത നിറങ്ങൾ അടങ്ങിയതും പോഷകാഹാര ലേബൽ ലംഘിച്ചതും കാരണം സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് ഭക്ഷ്യ ഉൽപന്നങ്ങൾ (ഒമ്പത് ടൺ ഉണക്ക പഴങ്ങൾ) പിടിച്ചെടുത്തു.
വിപണിയിൽ എത്തുന്നതിന് മുമ്പ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി അതോറിറ്റി സൂചിപ്പിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനത്തിനെതിരെ നിയമനടപടികളും സ്വീകരിച്ചു.
എസ്എഫ്ഡിഎയുടെ മേൽനോട്ടത്തിലുള്ള സൗകര്യങ്ങളുടെ ലംഘനങ്ങൾ ഏകീകൃത നമ്പറിൽ (19999) വിളിച്ച് റിപ്പോർട്ട് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.




