റിയാദ്: ഭൂപ്രകൃതി മെച്ചപ്പെടുത്തൽ ലക്ഷ്യമാക്കി പരാതികൾ സമർപ്പിക്കാനായി പുതിയ സംവിധാനം ഒരുക്കി തവക്കൽന. മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ചാണ് പരാതികൾ ചിത്രം സഹിതം നൽകാൻ തവക്കൽനയിൽ സംവിധാനം ഒരുങ്ങിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
‘തവക്കൽന ഖിദ്മത്’ ആപ്പിലൂടെ “തവക്കൽന” ഇലക്ട്രോണിക് പ്ലാറ്റ്ഫോം കമ്മ്യൂണിക്കേഷൻസ് പോർട്ടലിലാണ് നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തൽ സേവനം സമാരംഭിച്ചത്.
മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ച്, “അർബൻ ലാൻഡ്‌സ്‌കേപ്പ് റിപ്പോർട്ടുകൾ അയക്കാനുള്ള സംവിധാനമാണ് സജ്ജമായത്. ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ, പരാതികൾ അല്ലെങ്കിൽ അത് പോലെയുള്ള മറ്റു വല്ലതും കണ്ടാൽ ഈ സംവിധാനത്തിലൂടെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അത് എത്തിക്കാനാകും.
ഉപഭോക്താവ് നൽകിയ പരാതിയുടെ സ്റ്റാറ്റസ് നില പരിശോധിക്കുവാനും സാധിക്കുന്ന തരത്തിലാണ് പുതിയ സേവനം തവക്കൽന ആരംഭിച്ചത്. റോഡുകളിലെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഏകീകരിക്കാനും സ്‌മാർട്ട് സിറ്റികൾ എന്ന ആശയം കൈവരിക്കുന്നതിനും സമൂഹത്തിലെ ജീവിതനിലവാരം ഉയർത്തുന്നതിനുമായാണ് ഈ സേവനമെന്ന് തവക്കൽന അറിയിച്ചു.
في خطوة لتوحيد الجهود للحد من التشوه البصري؛ نطلق خدمة تحسين المشهد الحضري في بوابة البلاغات عبر تطبيق #توكلنا_خدمات بما يحقق مفهوم المدن الذكية، ويرفع مستوى جودة الحياة في المجتمع. pic.twitter.com/n9bdHkKi0X
— تطبيق توكلنا (@TawakkalnaApp) August 21, 2022
7 ഘട്ടങ്ങളിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താനാകും. തവക്കൽന ഖിദ്മത് തുറന്ന് സർവ്വീസിൽ കയറിയാണ് സേവനം ഉപയിഗപ്പെടുത്തേണ്ടത്. സേവനങ്ങളുടെ പട്ടികയിൽ നിന്ന് മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം തിരഞ്ഞെടുക്കണം, തുടർന്ന് നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തൽ തിരഞ്ഞെടുത്ത ശേഷം റിപ്പോർട്ടിന്റെ ചിത്രങ്ങൾ പകർത്തണം.
തുടർന്ന് ലൊക്കേഷൻ സഹിതം ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് റിപ്പോർട്ട് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറാം. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഇത് പരിശോധിച്ച് വേണ്ട നടപടികൾ കൈകൊള്ളും. നൽകുന്ന പരാതിയുടെ സ്റ്റാറ്റസ്സും ഉപഭോക്താവിന് പരിശോധിക്കാനാകും.




