മുംബൈ: നാളെ മുതൽ (ഓഗസ്റ്റ് 22) സഊദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പിഗിംന് പോലീസ് ക്ലിയറൻസ് നിർബന്ധമാകും. മുംബൈയിലെ സഊദി കോൺസുലേറ്റ് നേരത്തെ തന്നെ ഇത് സംബന്ധിച്ച നൽകിയ നിർദേശം മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തൊഴിൽ വിസ സ്റ്റാമ്പിങ് നടപടികൾ പൂർത്തീകരിക്കാൻ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (പിസിസി) സമർപ്പിക്കണം എന്നാണ് നിർദേശം. മുഴുവൻ തൊഴിൽ വിസകൾക്കും പുതിയ മാനദണ്ഡം നിർബന്ധമാണ്.
ഡൽഹിയിലെ സഊദി എംബസിയിൽ നിന്ന് സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ നേരത്തെ തന്നെ ഇത് നിർബന്ധം ആയിരുന്നു. ഇതാണ് ഇപ്പോൾ മുംബൈ കോൺസുലെറ്റും നിർബന്ധം ആക്കിയത്.
പിസിസി എങ്ങനെ കരസ്ഥമാക്കാം എന്നറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
2022 ഓഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ തൊഴിൽ വിസ അപേക്ഷകളിലും വിസ അംഗീകാരത്തിനായി ഇന്ത്യയിലെ ബന്ധപ്പെട്ട അതോറിറ്റി നൽകുന്ന പിസിസി ഉണ്ടായിരിക്കണം. നിർദേശങ്ങൾ പാലിക്കാതെ സമർപ്പിക്കുന്ന സ്റ്റാമ്പിങ് അപേക്ഷകൾ നിരസിക്കും.




