ജിദ്ദ: സഊദി അറേബ്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വനിതാ ബോക്‌സിംഗ് മത്സരത്തിൽ വിജയക്കൊടി നാട്ടി റംല അലി. വിജയിച്ച ബ്രിട്ടീഷ്-സൊമാലിയൻ റംല അലിയാണ് ശനിയാഴ്ച സഊദി അറേബ്യയിൽ ചരിത്രം സൃഷ്ടിച്ചത്. ശനിയാഴ്ച ജിദ്ദയിൽ നടന്ന മത്സരത്തിൽ റംല തന്റെ ഡൊമിനിയൻ എതിരാളി ക്രിസ്റ്റൽ ഗാർസിയ നോവയെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
55.6 കിലോഗ്രാം ഭാരമുള്ള 32 കാരിയായ റംല 55.7 കിലോഗ്രാം ഭാരവുമായി കളത്തിലിറങ്ങിയ നോവയെയാണ് പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിലെ കെഒയിൽ ഒരു മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കാത്ത വളരെ “ഹ്രസ്വ മത്സരത്തിൽ” തന്നെ നോവയെ റംല മലർത്തിയടിച്ചു.
സഊദി അറേബ്യയിലെ ഏറ്റവും വലിയ ബോക്‌സിംഗ് മത്സരമായ ‘റേജ് ഓൺ ദി റെഡ് സീ’ മത്സരത്തിന്റെ സെക്കൻഡറി ബോക്സർമാരുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് രാജ്യത്തെ ആദ്യത്തെ വനിതാ ബോക്‌സിംഗ് മത്സരം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
കൂടുതൽ സ്ത്രീകളെ കായികരംഗത്തേക്ക് ആകർഷിക്കുന്ന പുരോഗമന രാജ്യമായി സഊദി അറേബ്യ മാറുകയാണെന്ന് നേരത്തെ റംല പറഞ്ഞു.ഈ രാജ്യത്ത് നിന്ന് നിരവധി മഹത്തായ കാര്യങ്ങളും നിരവധി അത്ലറ്റുകളും വരുമെന്ന് ഞാൻ കരുതുന്നുവെന്നും റംല പ്രാദേശിക മാധ്യമത്തിന് ;അഭിമുഖത്തിൽ പറഞ്ഞു.
സഊദി വനിതാ സമൂഹത്തിൽ കളി വേഗത്തിലാക്കാൻ 40 ഓളം സഊദി ബോക്‌സർമാരുമായി ചേർന്ന് ഒരു സ്‌പാറിംഗ് മത്സരങ്ങൾ നടത്തി ജിദ്ദയിൽ റംല ഒരു സഹായ സംരംഭം നടത്തിയിട്ടുണ്ട്.




