ജിദ്ദയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിച്ചിരുന്ന കോഴിക്കട മുന്‍സിപ്പാലിറ്റി അടച്ചു പൂട്ടി

0
3937

ജിദ്ദ: ജിദ്ദയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിച്ചിരുന്ന കോഴിക്കട ജിദ്ദ മുന്‍സിപ്പാലിറ്റി അടച്ചു പൂട്ടി. ഹംദാനിയ്യയിലെ ഒരു കടയിലാണ് വൃത്തിയില്ലാതെ കോഴി വില്‍പന നടത്തിയിരുന്നത്.

കോഴിയിറച്ചി വാങ്ങാനായി കടയില്‍ വന്ന ഒരു ഉപഭോക്താവ് നല്‍കിയ പരാതി പ്രകാരമാണ് പരിശോധന നടത്തിയത്.ഇതിന്റെ അകത്ത് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലും ശാസ്ത്രീയമല്ലാതേയും കോഴിയിറച്ചി സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു.

പരാതിക്കാരന്‍ പറയുന്നത് ഇങ്ങനെയാണ്.  ‘അല്‍ ഹമദാനിയ്യയിലെ ഈ കടയില്‍ വൃത്തിയില്ലാതെയാണ് കോഴി വില്‍പന നടത്തുന്നത്. ഇതിന്റെ അകത്ത് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലും ശാസ്ത്രീയമല്ലാതേയും കോഴിയിറച്ചി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. ഉപയോഗശൂന്യമായതും  കാലാവധി കഴിഞ്ഞതുമായ മാംസവും ഇവിടെയുണ്ടായിരുന്നു. ഈ വിവരം ഞാന്‍ അധികൃതരെ അറിയിച്ചു. അവര്‍ക്ക് ഞാന്‍ കടയുടെ സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കുകയും ചെയ്തു.