റിയാദ്: ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് വേലക്കാരി ഒളിച്ചോടി. സഊദിയിലെ ഹായിലിലെ ഒരു വീട്ടിൽ നിന്നുമാണ് വേലക്കാരി വിദേശിയുടെ സഹായത്തോടെ ഒളിച്ചോടിയത്. വേലക്കാരി ഒളിച്ചോടുന്നതും വിദേശി സഹായിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാറുമായി വീടിന്റെ പുറത്ത് കാത്ത് നിന്ന വിദേശിയുടെ കൂടെ വീട്ടിൽ നിന്ന് പുറത്ത് കടന്ന വേലക്കാരി ഒളിച്ചോടുകയായിരുന്നു. ഒളിച്ചോടാൻ വിദേശ തൊഴിലാളി സഹായിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നേരത്തെ പ്ലാൻ ചെയ്തതനുസരിച്ച് നടന്ന ഒളിച്ചോട്ടമായിരുന്നു ഇതെന്ന് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.
വേലക്കാരിയുടെ വീടിനു മുന്നിൽ വിദേശി കാറുമായെത്തി കാത്തുനിൽക്കുകയും മൊബൈൽ ഫോണിൽ ബന്ധപ്പെട്ടയുടൻ വേലക്കാരി തന്റെ ബാഗുകളുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങി മറ്റാരും കാണാതിരിക്കാൻ ശ്രമിച്ച് പതുങ്ങി കാറിൽ വന്ന് കയറുകയും ഉടൻ തന്നെ വിദേശി കാറെടുത്ത് സ്ഥലംവിടുകയുമായിരുന്നു.
സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വിയാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഇതേ ദിവസം തന്നെ ഹായിലിൽ മാത്രം 6 വേലക്കാരികൾ ഇത്തരത്തിൽ ഒളിച്ചോടിയതായി റിപ്പോർട്ടുണ്ട്. വേലക്കാരികളെ ഒളിച്ച് കടത്തുന്ന വലിയ സംഘം ആണ് ഇതിന്റെ പിറകിൽ എന്നാണ് സംശയം.
വിദേശി വീട്ട് ജോലിക്കാരിയെ ഒളിച്ചോടാൻ സഹായിക്കുന്നതും ജോലിക്കാരി ഒളിച്ചോടുന്നതും കാണാം👇




