ദോഹ: അയല്‍ രാജ്യങ്ങളില്‍ താമസിച്ച് “ഡേ ഷട്ടില്‍” സേവനം ഉപയോഗിച്ച് ലോകകപ്പ്ഖത്തര്‍ 2022-ല്‍ പങ്കെടുക്കുന്ന ആരാധകര്‍ക്ക് അവരുടെ “ഹയ്യ” കാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം. ഹയ്യ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടർ സഈദ് അൽ കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹയ്യ കാർഡിന് 2023 ജനുവരി 23 വരെ സാധുതയുണ്ടായിരിക്കും. ലോകകപ്പ് ടിക്കറ്റ് എടുത്തവർക്ക് ഹയ്യ കാർഡിന് അപേക്ഷിക്കാവുന്നതാണ്. അയൽ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് ഒരു ദിവസം തങ്ങാനുള്ള സൗകര്യമുണ്ടെന്നും അത് പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുമെന്നും കുവാരി വിശദീകരിച്ചു.
ഖത്തറില്‍ താമസിക്കാത്ത ആരാധകര്‍ക്ക് അയല്‍ രാജ്യങ്ങളില്‍ താമസിക്കാനും അവിടെ നിന്ന്പ്രത്യേകമായ വിമാന സര്‍വീസുകളില്‍ ഖത്തറിലെത്തി ഇഷ്ടമുള്ള കളി കണ്ട് 24 മണിക്കൂറിനുള്ളില്‍ അവരുടെ താമസ സ്ഥലത്തേക്ക് മടങ്ങാനും അനുവദിക്കുന്ന പ്രത്യേക സംവിധാനമാണ് ഡേ ഷട്ടില്‍.
Fans attending the #FIFAWorldCupQatar2022 using the Match Day Shuttle service can now apply for their Hayya Card#Qatar #Qatar2022 https://t.co/ECMcHqFGUo
— The Peninsula Qatar (@PeninsulaQatar) August 15, 2022
ഖത്തറിൽ താമസിക്കാത്ത ആരാധകർക്ക് രാജ്യത്തേക്ക് പറക്കാനും ഇഷ്ടമുള്ള കളി കാണാനും 24 മണിക്കൂറിനുള്ളിൽ അവരുടെ ഉത്ഭവ സ്ഥാനത്തേക്ക് മടങ്ങാനും അനുവദിക്കുന്നു. ഖത്തർ എയർവേയ്‌സും സഊദി എയർ, ഫ്‌ളൈദുബായ്, എയർ അറേബ്യ, കുവൈറ്റ് എയർവേയ്‌സ്, ഒമാൻ എയർ എന്നിവയുൾപ്പെടെയുള്ള മേഖലയിലെ നിരവധി വിമാനക്കമ്പനികളുമായി സഹകരിച്ചാണ് മാച്ച്ഡേ
ഷട്ടില്‍ സേവനങ്ങള്‍ നല്‍കുന്നത്.
മാച്ച്ഡേ ഹയ്യ കാര്‍ഡ് അതിന്റെ ഉടമകള്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശനം, സാധുവായ മാച്ച് ടിക്കറ്റിനൊപ്പം ബന്ധപ്പെട്ട സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം, സൗജന്യ പൊതു ഗതാഗതത്തിലേക്കുള്ള പ്രവേശനം എന്നിവ
ഉള്‍പ്പെടെ നിരവധിആനുകൂല്യങ്ങള്‍ ഇത് നല്‍കുന്നുണ്ട്. ഹയ്യ കാര്‍ഡ് വെബ് സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഇപ്പോള്‍ മാച്ച് ഡേ ഷട്ടില്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാനാകും.
ഹയ്യ കാര്‍ഡ് ലഭിക്കുന്നതിന് അവരുടെ യാത്രാ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഖത്തര്‍ നിവാസികള്‍ ഉള്‍പ്പെടെ എല്ലാ ഫിഫ ലോകകപ്പ് ഖത്തർ 2022 ടിക്കറ്റ് ഉടമകളും ഹയ്യ കാര്‍ഡിന്അപേക്ഷി ക്കേണ്ടതുണ്ട്. ഹയ്യാകാര്‍ഡിന് അപേക്ഷി ക്കുവാന്‍ താഴെകൊടുക്കുന്ന ലിങ്കുകളിൽ ചെയ്‌താൽ മതി.