ജിസാനിൽ വെള്ളക്കെട്ടിൽ രണ്ട് പേർ മുങ്ങിമരിച്ചു

0
630

ജിസാൻ: സഊദി അതിർത്തി പ്രദേശമായ ജിസാനിൽ മുങ്ങി മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 18 ഉം 25 ഉം വയസ്സുള്ള രണ്ട് യെമനി പൗരന്മാരാണ് മുങ്ങി മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിവിൽ ഡിഫൻസ് മുങ്ങൽ വിദഗ്ധരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി ഈ ദിവസങ്ങളിൽ കടുത്ത മഴയും വെള്ളപ്പൊക്കവും വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

വെള്ളക്കെട്ടിൽ നിന്താനായി ഇറങ്ങിയ ആളാണ് ആദ്യം മുങ്ങിയത്. ഇദ്ദേഹത്തെ രക്ഷപ്പെടുത്താനായി രണ്ടാമൻ ശ്രമിക്കുന്നതിനിടെ രണ്ടു പേരും ചതുപ്പിൽ മുങ്ങിതാഴുകയായിരുന്നു. തുടർന്ന് സിവിൽ ഡിഫൻസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് മുങ്ങിമരിച്ച ഇരുവരുടെയും ബന്ധുക്കൾ വിശദീകരിച്ചു.

ജിസാൻ ഗവർണറേറ്റുകളിലും പർവതനിരകളിലും ഇപ്പോഴും മഴയ്ക്ക് സാക്ഷ്യം വഹിക്കുന്ന മേഖലയിൽ വെള്ളപ്പൊക്കം തുടരുന്നുണ്ട്. മഴയുടെ ഭാഗമായി ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് സിവിൽ ഡിഫൻസ് തുടർച്ചയായി മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുകയാണ്.