എണ്ണ ടാങ്കറിന് തീ പിടിച്ചു, നടുറോഡിൽ ഹെലികോപ്റ്റർ ഇറക്കി രക്ഷാ പ്രവർത്തനം, തീപിടിത്തത്തിൽ ഏഴു പേർക്ക് പരിക്ക് – വീഡിയോ

0
3359

ഫുജൈറ: ഫുജൈറയിൽ ഇന്ധന ടാങ്കറിന്‌ തീപിടിച്ച് ഏഷ്യക്കാർ ഉൾപ്പെടെ ഏഴു പേർക്ക് പരിക്ക്. ഫുജൈറ പൊലീസിന്റെ സഹകരണത്തോടെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ (എൻ.എസ്.ആർ.സി.) ആണ് രക്ഷാപ്രവർത്തനം നടത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹെലികോപ്ടറിലാണ് പരിക്കേറ്റയാളെ ആശുപത്രിയൽ എത്തിച്ചത്. റോഡ് സൈസിൽ ഹെലികോപ്റ്റർ ഇറക്കിയായിരുന്നു എൻ.എസ്.ആർ.സി. രക്ഷാപ്രവർത്തനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

അൽ ബിത്താന മേഖലയിലെ തിയോയിലാണു ടാങ്കറിന് തീപിടിച്ചത്. തീപിടുത്തത്തിനെ തുടർന്നു ഷെയ്ഖ് മക്തൂം സ്ട്രീറ്റ് അൽ ബുതാന ഏരിയ മുതൽ അൽ ഫർഫർ റൗണ്ട്എബൗട്ട് വരെയുള്ള ഇരു ദിശകളിലും റോഡുകൾ ഫുജൈറ പൊലീസ് അടച്ചിരുന്നു.