സഊദിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ആശുപത്രിയിൽ മരണപ്പെട്ടു

0
2997

റിയാദ്: ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി ജാഫർ (43) കൊണ്ടത്തൊടിയാണ് മരണപ്പെട്ടത്. ഫാമിലി കെയർ ഹോസിപിറ്റലിൽ ചികിത്സയിലായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിതാവ്: പരേതനായ വീരാൻ, മാതാവ്: ഫാത്തിമ. ഭാര്യ: ആസിയ, മക്കൾ: ഷംന, ജാസിറ, ജാബിർ. മയ്യത്ത് റിയാദിൽ തന്നെ ഖബറടക്കാനുള്ള തീരുമാനത്തിലാണ് കുടുംബം.

നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ഷബീർ കളത്തിൽ, ജാഫർ ഹുദവി, സക്കിർ താഴെക്കോട്, പെരിന്തൽമണ്ണ റിയാദ് കെഎംസിസി നേതാക്കളായ മജീദ്മണ്ണാർമല, കമറു പെരിന്തൽമണ്ണ എന്നിവർ രംഗത്തുണ്ട്