മസിൽ വർധിപ്പിക്കാൻ മരുന്ന് കുത്തിവെച്ചു; ‘ദ് മോൺസ്റ്റർ’ക്ക് ദാരുണാന്ത്യം

0
5794

ബ്രസീൽ: മസിൽ വർധിപ്പിക്കാൻ ശരീരത്തിൽ മരുന്ന് കുത്തിവെച്ച 55കാരനായ ബ്രസീലിയൻ ബോഡി ബിൽഡർക്ക് ദാരുണാന്ത്യം. ഡോക്ടറുമാരുടെ എതിർപ്പ് വകവെയ്ക്കാതെ വാൽഡിർ സെഗാറ്റോ മ രുന്ന് ഉപയോഗിച്ചത് വിനയായി മാറുകയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

’ദ് മോൺസ്റ്റർ’ എന്നായിരുന്നു ഇയാൾ നാട്ടിൽ അറിയപ്പെട്ടിരുന്നത്. കൂടുതൽ സമയവും സെഗാറ്റോ ചെലവിട്ടിരുന്നത് ബോഡി ബിൽഡിങ്ങിനാണ്. സിന്തോൾ ഉപയോഗിക്കുന്നത് ശരീര സൗന്ദര്യം വർധിപ്പിക്കുമെങ്കിലും നിരവധി ആന്തരിക പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്.

ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ടുകൾ. ശരീര സൗന്ദര്യം വർധിപ്പിക്കുമെങ്കിലും നിരവധി ആന്തരിക പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ ഇയാൾ വാൾഡിർ സിന്തോൾ എന്ന അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.

ഹോളിവുഡ് നടനായ അർനോൾഡും മാർവിൽ ചിത്രമായ ഹൾക്കുമായിരുന്നു ഇയാളുടെ മാതൃക. വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നുകഴിയുകയായിരുന്നു സെഗറ്റോ.