റിയാദ്: രാജ്യത്ത് ലഭ്യമായ എല്ലാ ഭക്ഷണവും “ഹലാൽ” ആണെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. കൂടാതെ, രാജ്യത്തെ ഭക്ഷ്യ ഉൽപന്നങ്ങൾ സജീവമായി വീക്ഷിക്കുന്നുവെന്നും അംഗീകൃത സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾ ഉറപ്പാക്കാൻ ജാഗരൂകരാണെന്നും അതോറിറ്റി വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭക്ഷ്യവിഷബാധ കേസുകൾ ഉണ്ടായാൽ റിപ്പോർട്ട് ചെയ്യണമെന്നും “sfda” പ്ലാറ്റ്‌ഫോം വഴിയാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും അതോറിറ്റി സൂചിപ്പിച്ചു.
ഭക്ഷ്യ കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങളിൽ “ഹലാൽ” എന്ന് അടയാളപ്പെടുത്തേണ്ടത് എത്രത്തോളം ആവശ്യമാണ് എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് അതോറിറ്റിയുടെ വിശദീകരണം.