സഊദിയിൽ റോഡുകൾക്ക് ടോൾ, വാർത്ത നിഷേധിച്ച് മന്ത്രാലയം

0
2341

റിയാദ്: സഊദിയിൽ റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന വാർത്ത സഊദി മന്ത്രാലയം നിഷേധിച്ചു. അടുത്ത വർഷം റോഡുകളിൽ ടോൾ ചുമത്തുന്നതിനെക്കുറിച്ച് ചില മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ ഗതാഗത മന്ത്രാലയത്തിലെ ഒരു ഔദ്യോഗിക ഉറവിടം നിഷേധിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിലെ പ്രമുഖ ചാനലായ അൽ അറബിയ ചാനലാണ് ഒരു വർഷത്തിനുള്ളിൽ ടോൾ ഏർപ്പെടുത്തുമെന്ന് സംപ്രേക്ഷണം ചെയ്തത് എന്നാൽ, ഇത് ഏതെങ്കിലും ഔദ്യോഗിക ഉറവിടത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നാണ് മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.