ദുബായ്: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാനയാത്രയുടെ നിയമങ്ങൾ ലഘൂകരിച്ചു. ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജിഡിആർഎഫ്എ/ഐസിഎ അനുമതി ആവശ്യമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ, മറ്റു എമിറേറ്റുകളിലേക്കുള്ള യാത്രകൾക്ക് നിലവിലുള്ള നിയമങ്ങൾ ബാധകമാണെന്നും അധികൃതർ പറഞ്ഞു.
അതേസമയം, കൊവിഡ് വാക്സീൻ സ്വീകരിച്ച യാത്രക്കാർ ക്യുആർ കോഡ് സഹിതമുള്ള സർട്ടിഫിക്കറ്റ് കരുതണം. വാക്സീൻ എടുക്കാത്തവർ യാത്രയുടെ 48 മണിക്കൂറിനകം നടത്തിയ പിസിആർ പരിശോധനയുടെ ക്യുആർ കോഡ് സഹിതമുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊവിഡ് നിബന്ധനകൾ ബാധകമല്ല.