അബുദാബി: യുഎഇ യിലെ ഷാർജയിലുണ്ടായ വാഹനപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അർഷദ്(52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ്(46) എന്നിവരാണ് മരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ന് (ബുധനാഴ്ച) രാവിലെ പതിനെന്ന് മണിയോടെ ഷാർജയിലെ സജയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നിൽ ട്രെയിലർ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സന്ദർശന വിസയിലായിരുന്നു. പുതിയ ജോലിയിലേക്ക് മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.
അർഷദിന്‍റെ പിതാവ്: ഉമ്മർ. മാതാവ്: റാബി. ലത്തീഫിന്‍റെ പിതാവ്: പാറക്കൽ താഴ അബ്ദുല്ലക്കുട്ടി, മാതാവ്: സൈനബ.
ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജ ഖാസിമിയ്യ ആശുപത്രി മാർച്ചറിയിലാണുള്ളത്. അർഷദിന്‍റെ മയ്യിത്ത് യു.എ.ഇയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.