റിയാദ്: നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ മലയാളി റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം കടയ്ക്കൽ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സൽമാൻ മൻസിലിൽ മുഹമ്മദ് അനസ് (43) ആണ് മരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈയാഴ്ച നാട്ടിൽ പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. റിയാദിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് ആണ് മരണം.
ബുധനാഴ്ച പുലർച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്. താമസസ്ഥലത്തുനിന്ന് പോകുമ്പോൾ തന്നെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നത്രെ. ഡ്രൈവറും മേശനുമായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം
ഭാര്യ: ഷീജ, മക്കൾ: സൽമാൻ, ഫർഹാൻ, ഇർഫാൻ. സഹോദരങ്ങൾ: താഹിർ, ശറഫുദ്ദീൻ, നിസാം, ഹലീം, നദീറ.
ഹാഇലിൽ ജോലി ചെയ്യുന്ന സഹോദരൻ ഹലീം വിവരമറിഞ്ഞ് റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കാൻ അദ്ദേഹത്തോടൊപ്പം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.