ആറ് മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി മദീനയിൽ നിര്യാതനായി

0
1945

മദീന: മലപ്പുറം സ്വദേശി മദീനയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. താനൂർ ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ ആലി കുട്ടി (47)  മദീനയിൽ മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുലർച്ചെ അഞ്ചുമണിക്ക്‌ താമസ സ്ഥലമായ മദീനയിലെ ഫൈസലിയയിൽ വെച്ചാണ് മരണം. ആറു മാസം മുമ്പ് നാട്ടിൽ നിന്നും ലീവ് കഴിഞ്ഞു എത്തിയതാണ്. പന്ത്രണ്ടു വർഷത്തോളമായി ഹൗസ് ഡ്രൈവർ വിസയിൽ ജോലി ചെയ്തു വരികയാണ്.

മാതാവ്: നഫീസ, ഭാര്യ: നസീറ, കുഞ്ഞുമോൻ, ലത്തീഫ്, ബഷീർ എന്നിവർ സഹോദരങ്ങളാണ്. സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മറ്റു നടപടികൾ നടന്നു വരികയാണ്.