സഊദി അറേബ്യക്ക് അമേരിക്കയുടെ താഡ് മിസൈൽ പ്രതിരോധ സംവിധാനം, 3.05 ബില്യൺ ഡോളർ കരാറിന് അമേരിക്ക അനുമതി നൽകി

0
1693

റിയാദ്: മേഖലയുടെയും രാജ്യത്തിന്റെയും സുരക്ഷക്കായി സഊദി അറേബ്യക്ക് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്കൻ ഭരണകൂടം അംഗീകാരം നൽകി. മൾട്ടി ബില്യൺ ഡോളർ മൂല്യമുള്ള പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സഊദിക്ക് വിൽക്കാനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

96 ടെർമിനൽ ഹൈ ആൾട്ടിറ്റിയൂഡ് ഏരിയ ഡിഫൻസ് (THAAD) മിസൈൽ റൗണ്ടുകൾക്കായി 300 പാട്രിയറ്റ് മിസൈലുകൾ സഊദി അറേബ്യയ്ക്ക് വിൽക്കാൻ 3.05 ബില്യൺ ഡോളറിനാണ് അംഗീകാരം.

പാട്രിയറ്റ് എംഐഎം-104 ഇ ഗൈഡൻസ് എൻഹാൻസ്ഡ് മിസൈൽ-ടാക്ടിക്കൽ ബാലിസ്റ്റിക് മിസൈലുകൾ (ജിഇഎം-ടി) സഊദി അറേബ്യ ആവശ്യപ്പെട്ടതായി യുഎസ് പ്രസ്താവനയിൽ പറഞ്ഞു. വിൽപ്പനയിൽ മറ്റ് ഉപകരണങ്ങളും പരീക്ഷണ ഉപകരണങ്ങളും ഉൾപ്പെടും.

പാട്രിയറ്റ് മിസൈലുകളുടെ ശേഖരം പുതുക്കുന്നതിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള സഊദിയുടെ കഴിവ് ഈ കരാർ മെച്ചപ്പെടുത്തുമെന്നും യുഎസ് പ്രസ്താവന കൂട്ടിച്ചേർത്തു.

പരിശീലനത്തിനും മറ്റ് ലോജിസ്റ്റിക്കൽ സേവനങ്ങൾക്കും പ്രോഗ്രാം സപ്പോർട്ടിനും പുറമേ അനുബന്ധ ആശയവിനിമയ ഉപകരണങ്ങൾ, സപ്പോർട്ട് ഉപകരണങ്ങൾ, എഞ്ചിനീയറിംഗ്, ടെക്നിക്കൽ സപ്പോർട്ട്, അസിസ്റ്റൻസ് എന്നിവയുടെ ഇറക്കുമതിയു കരാറിൽ ഉൾപ്പെടും.