റിയാദ്: ഇന്നലെ വൈകുന്നേരം വാദി നജ്‌റാൻ തോടിൽ കാണാതായ മൂന്ന് വയസ്സുള്ള കുട്ടി റായ്ദ് അൽ ജാറയെ ഇനിയും കണ്ടെത്താനായില്ല. നജ്‌റാൻ മേഖലയിലെ സിവിൽ ഡിഫൻസ് ടീമുകളും സുരക്ഷാ അധികൃതരും തിരച്ചിൽ തുടരുകയാണ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നജ്‌റാൻ രാജകുമാരൻ ജലാവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഇദ് രാജകുമാരന്റെ നിർദ്ദേശപ്രകാരം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും കുട്ടിയെ തിരയാനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കാൻ ഗവർണർ നിർദേശം നൽകിയിട്ടുണ്ട്.
ലെയ്ത്ത് സൊസൈറ്റി ഫോർ സെർച്ച് ആൻഡ് റെസ്‌ക്യൂ, സുരക്ഷാ അധികാരികളും സിവിൽ ഡിഫൻസും അമ്പതോളം സന്നദ്ധ പ്രവർത്തകരും തിരച്ചിൽ തുടരുകയാണ്.