വിശുദ്ധ കഅ്ബക്ക് ചുറ്റുമുള്ള സംരക്ഷണ വലയം നീക്കാൻ അനുമതി

0
4283

മക്ക: വിശുദ്ധ കഅ്ബക്ക് ചുറ്റുമുള്ള സംരക്ഷണ തടസ്സങ്ങൾ നീക്കാൻ നിർദേശംനൽകി. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ സംരക്ഷണ വലയം ഒഴിവാക്കാൻ, ഉംറ സീസണിന്റെ തുടക്കത്തോട് അനുബന്ധിച്ച് അംഗീകാരം നൽകിയതായി ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ശൈഖ് ഡോ: അബ്ദു റഹ്മാൻ അൽസുദൈസ് പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഹറം പള്ളിയിൽ എത്തുന്ന സന്ദർശകരുടെ ആചാരങ്ങളും ആരാധനകളും സുരക്ഷിതവും ആത്മവിശ്വാസം നൽകുന്നതുമായ ആത്മീയ അന്തരീക്ഷത്തിൽ സുഗമമാക്കുന്നതിൽ സഊദി നേതൃത്വത്തിന്റെ പ്രത്യേക താൽപ്പര്യം അൽ സുദൈസ് എടുത്തു കാട്ടി. തീർഥാടകരെ സ്വീകരിക്കുന്നതിന് ഹറം പള്ളിയിൽ പ്രവർത്തിക്കുന്ന എല്ലാ മേഖലകളുമായും പ്രസിഡൻസി പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ സേവനങ്ങളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് കാലം മുതൽ വിശ്വാസികൾക്ക് വിശുദ്ധ കഅ്ബക്ക് സമീപത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിശുദ്ധ ഖില്ലയോ ഹജറുൽ അസ്‌വദോ തൊടാനോ ചുംബിക്കാനോ സാധിച്ചിരുന്നില്ല. അതൊഴിവാക്കാൻ വേണ്ടിയായിരുന്നു സുരക്ഷിതം വലയം ഇവിടെ സജ്ജീകരിച്ചിരുന്നത്.