മലയാളി വിദ്യാര്‍ത്ഥിനി യുഎഇയില്‍ മരണപ്പെട്ടു

0
3042

അല്‍ഐന്‍: പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയിലെ അല്‍ഐനില്‍ മരണപ്പെട്ടു. കാസര്‍കോട് നീലേശ്വരം തൈകടപ്പുറം സ്വദേശി അബ്ദുല്‍ കലാമിന്റെ മകള്‍ ആയിഷ (15) ആണ് നിര്യാതയായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അല്‍ഐനിലെ തവാം ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: ജസീറ കലാം.

സഹോദരങ്ങള്‍: ഡോ. സജില കലാം, അബ്ദുല്ല കലാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഞായറാഴ്ച അല്‍ഐനില്‍ ഖബറടക്കി.