മമ്പാട് MES കോളേജ് അലുംനി റിയാദ് ചാപ്റ്റർ അവാർഡുകൾ നൽകി

0
1196

റിയാദ്/നിലമ്പൂർ: MES മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോളിൽ താരമായി നാടിന്നഭിമാനമായ ടി കെ ജെസിനെ ആദരിച്ചു. ചടങ്ങിൽ SSLC, +2 പരീക്ഷകളിൽ വിജയിച്ച അലുംനി അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണവും നടന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലമ്പൂർ PWD റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഫുട്ബോൾ താരവും ഇപ്പോൾ ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പളുമായ മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു.

റിയാദ് ചാപ്റ്റർ മുഖ്യ രക്ഷാധികാരി അബ്ദുള്ള വല്ലാഞ്ചിറയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങിൽ രക്ഷാധികാരികളായ ഉബൈദ് എടവണ്ണ, മുൻ അലുംനി അംഗം ആൻ്റണി സെബാസ്റ്റ്യൻ, മമ്പാട് കോളേജ് ഗ്ലോബൽ അലുംനി അംഗങ്ങളായ ഇ പി . മുഹമ്മദ് കുഞ്ഞി, സി കെ ഷാജി, ഇ കെ ബാവ, ഉബൈദ് വണ്ടൂർ, നൗഷാദ് ഇല്ലിക്കൽ
തുടങ്ങിയവർ സംസാരിച്ചു.

അലുംനി റിയാദ് ചാപ്റ്റർ കമ്മറ്റി രക്ഷാധികാരി ഇ പി സഗീർ അലി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ടി പി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.