മോശം കാലാവസ്ഥയിൽ വാഹനം ഒടുക്കുന്നവർ ഇക്കാര്യങ്ങൾ പാലിക്കണമെന്ന് സഊദി ട്രാഫിക് വിഭാഗം

0
2584

റിയാദ്: മൂടൽമഞ്ഞിലോ അടിയന്തര കാലാവസ്ഥയിലോ വാഹനമോടിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ, 6 ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫോഗ് ലൈറ്റുകൾ ലഭ്യമാണെങ്കിൽ ഉപയോഗിക്കുക, ഉയർന്ന ബീം ലൈറ്റുകളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക, വേഗത കുറയ്ക്കുക, സഡൻ ബ്രെക്ക് ഒഴിവാക്കുക എന്നിവ പാലിക്കണം.

ആവശ്യമില്ലാതെ ഓടുന്ന ട്രാക്കുകൾ ഒഴിവാക്കുക, വാഹനം നിൽക്കുകയോ ഓടിക്കാൻ പറ്റാത്ത സാഹചര്യം വരികയോ ചെയ്‌താൽ വാഹനം റോഡിൽ നിന്ന് നിർത്തുകയും വാണിങ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് സൂചിപ്പിച്ചു.