റിയാദിലും പ്രദേശത്തെ നിരവധി ഗവർണറേറ്റുകളിലും ഇടിമിന്നലോടെ വ്യാപക മഴയ – വീഡിയോ

0
4517

റിയാദ്: തലസ്ഥാന നഗരിയായ റിയാദിലും പരിസരങ്ങളിലും വ്യാപക മഴ. റിയാദ് മേഖലയിൽ ഇടത്തരം മുതൽ കനത്ത മഴയാണ് വിവിധ പ്രദേശങ്ങളിൽ ഉണ്ടായത്. കനത്ത മഴ ചില താഴ്‌വരകളിലും പാറക്കെട്ടുകളിലും മലവെള്ളപ്പാച്ചിലിന് കാരണമായി. പലയിടങ്ങളിലും പൊടിക്കാറ്റിന്റെ അകമ്പടിയോടെയാണ് മഴ പെയ്തത്. കനത്ത കാറ്റും അനുഭവപ്പെട്ടു. 

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദിന് വടക്കുള്ള താദിഖ് ഗവർണറേറ്റിലെ ചില താഴ്‌വരകളിലും പാറകളിലും ജലനിരപ്പ് ഉയർന്നു. കൂടാതെ റിയാദിന്റെ വടക്കുപടിഞ്ഞാറുള്ള ഉഷൈഗർ ഗവർണറേറ്റിലും ജലനിരപ്പ് ഉയർന്നു.

ദമാം, ഉനൈസ, ബുറൈദ, ശഖ്‌റാ, ഉശൈഖിര്‍, ഹഫര്‍ അല്‍ബാത്തിന്‍ എന്നിവിടങ്ങളിലെല്ലാം മഴയുണ്ട്.

കിഴക്കൻ, റിയാദ്, ഖസിം മേഖലകളിലും അൽബഹയുടെ ചില ഭാഗങ്ങളിലും തുടരുന്ന പൊടിക്കാറ്റിനൊപ്പം ഇടിമിന്നലോടെയുള്ള മഴ രൂപപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് പ്രവചിച്ചിരുന്നു. അതിന്റെ ആഘാതം മക്ക അൽ മുഖറമ മേഖലയുടെ ഉയർന്ന പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു.

https://twitter.com/99almad/status/1553696948451950592?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1553696948451950592%7Ctwgr%5E6d32aad6b96509f16313411ba8fed64b58dc79d8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.malayalamnewsdaily.com%2Fnode%2F652171%2Fsaudi%2Fheavy-rain-riyadh