ആംസ്റ്റർഡാം: വല്ലഭന് പുല്ലും ആയുധം എന്ന ചൊല്ലിനെ അന്വർഥമാക്കി യുവതിയുടെ സാഹസികത. വെറുമൊരു തുണിക്കഷണം കൊണ്ട് ആയുധവുമായെത്തിയ കള്ളനെ നേരിടുന്ന യുവതിയുടെ വിഡിയോ വൈറൽ ആകുകയാണ്. നേരിടാൻ ആയുധമൊന്നുമില്ലെങ്കിലും മനക്കരുത്തു കൊണ്ട് ഏതു സാഹചര്യത്തെയും അതിജീവിക്കാമെന്ന മാതൃക കൂടിയാണ് യുവതി കാട്ടിത്തരുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞദിവസം നെതർലൻഡ്സിലെ ഡെവെന്ററിലെ യുവതിയുടെ കടയിൽ കയറിയ കള്ളനാണ് പെട്ടുപോയത്. മെവ്‌ലാന ബേക്കറിയിലായിരുന്നു സംഭവം. ആയുധങ്ങളോ കുരുമുളക് സ്പ്രേയോ ഒന്നും ഇല്ലാതെ, കേവലം വൃത്തിയാക്കാനുപയോഗിക്കുന്ന ഒരു തുണി കഷ്ണം കൊണ്ടാണ് യുവതി കള്ളനെ നേരിട്ട് തുരത്തി ഓടിച്ചത്.
ലത്തീഫ് പെക്കർ തന്റെ മകന്റെ ബേക്കറിയിലെ കൗണ്ടറിനു പിന്നിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് കറുത്ത വസ്ത്രം ധരിച്ചയാൾ കടയിൽ പ്രവേശിച്ച് പണം സൂക്ഷിക്കുന്നതിന്റെ അടുത്തെത്തുന്നത്. ലത്തീഫ് പേടിക്കാതെ ഇയാളെ കയ്യിലിരുന്ന തുണിക്കഷണം കൊണ്ട് കടയിൽനിന്നും തുരത്തിയോടിച്ചു.
യുവതിയിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ കള്ളൻ പതറി. പിടിവലിയിൽ താഴെ വീണു. പിന്നെ ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ കടയിലേക്ക് കയറിവന്ന ആളെ ആക്രമിക്കുവാനും ശ്രമമുണ്ടായി. നിരവധിപ്പേരാണ് സംഭവത്തിന്റെ വിഡിയോ കണ്ട് സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ചത്.
വീഡിയോ കാണാം👇
Latife Peker, a turkish baker in the Netherlands, chased the thief, using a cleaning cloth in self-defense; don't underestimate the power of cleaning cloth👏 pic.twitter.com/4togC4JH5M
— Tansu Yegen (@TansuYegen) July 28, 2022