സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി, ഇരുവരും നിരീക്ഷണത്തിൽ – വീഡിയോ

0
4315

റിയാദ്: യെമൻ സയാമീസ് ഇരട്ടകളായ മവദ്ദയുടെയും റഹ്മയുടെയും വേർപിരിയൽ ശസ്ത്രക്രിയ സങ്കീർണതകളില്ലാതെ വിജയകരമായി പൂർത്തിയാക്കിയതായി കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസർ ഡോ: അബ്ദുല്ല അൽ റബിയ അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇരട്ടകളുടെ സുപ്രധാന അടയാളങ്ങൾ സുസ്ഥിരമാണെന്നും ദൈവം ഇച്ഛിച്ചാൽ രണ്ട് കുട്ടികളും ആരോഗ്യവാന്മാരായി പുറത്ത് വരുമെന്നും ശാസ്ത്രക്രിയക്ക് നേതൃത്വം നൽകിയ അൽ റബീഅ പറഞ്ഞു.

റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുള്ള സ്‌പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഓപ്പറേഷൻ റൂമിൽ ഇന്ന് രാവിലെയാണ് ഇരട്ടകളെ പ്രവേശിപ്പിച്ചത്.

രണ്ട് മണിക്കൂറോളം എടുത്തേക്കാവുന്ന അനസ്തേഷ്യ ഘട്ടത്തിനും തുടർന്ന് അണുനശീകരണ ഘട്ടത്തിനും ശേഷമാണ് കരളിനെയും കുടലിനെയും വേർതിരിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്ക് 11 മണിക്കൂർ സമയമെടുക്കുമെന്ന് ഡോ. അൽ-റബിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് 6 ഘട്ടങ്ങളിലായി നടത്തുമെന്നും ടെക്നീഷ്യൻമാർക്കും നഴ്‌സിംഗ് സ്റ്റാഫുകൾക്കും പുറമെ 28 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. പെൺകുട്ടികളായ യെമനി സയാമീസ് ഇരട്ടകൾ നെഞ്ചും വയറും ഒട്ടിച്ചേർന്ന നിലയിലാണ് ജനിച്ചത്.