റിയാദ്: യെമനിലെ സയാമീസ് ഇരട്ടക്കുട്ടികളായ മവദ്ദയെയും റഹ്മയെയും വേർപ്പെടുത്താനായി ശാസ്ത്രക്രിയ റൂമിലേക്ക് പ്രവേശിപ്പിച്ചു. മാസങ്ങൾ മാത്രം പ്രായമുള്ള ഇരട്ടകളായ മവദ്ദയുടെയും റഹ്മയുടെയും ശരീരങ്ങൾ വേർപ്പെടുത്താനായി കഴിഞ്ഞ ദിവസം തന്നെ നടപടികൾ ആരംഭിച്ചിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൃദയസ്തരവും കരളും ആമാശയവും ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ഇവരെ 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കാണ് വിധേയമാക്കുകയെന്ന് മെഡിക്കല്‍ സംഘം മേധാവി ഡോ: അബ്ദുല്ല അല്‍റബീഅ അറിയിച്ചു. ആറു ഘട്ടങ്ങളായി നടക്കുന്ന ശസ്ത്രക്രിയയില്‍ ടെക്‌നീഷ്യന്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പുറമെ 28 ഡോക്ടര്‍മാര്‍ പങ്കെടുക്കും. പ്രാർത്ഥനയോടെ ലോകം ഇവരുടെ വിജയ ശാസ്ത്രക്രിയക്കായി കാത്തിരിക്കുകയാണ്.
ആമാശയത്തിലും കുടലിലും കരളിലുമായി യോജിച്ച ഇരട്ടകളെ വേർതിരിക്കുന്ന റിയാദിലെ നാഷണൽ ഗാർഡിന്റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടക്കുന്നത്.
ഏദനിലെ അൽ സദാഖ ഹോസ്പിറ്റലിലെ സയാമീസ് ഇരട്ടകളുടെ കേസിന്റെ മേൽനോട്ടം വഹിക്കുന്ന ഡോക്ടർ, കിംഗ് സൽമാൻ റിലീഫ് സെന്ററിനെ അറിയിച്ചതിനെത്തുടർന്ന് സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്നാണ് രാജാവിന്റെ കാരുണ്യം എത്തിയത്.
സയാമീസ് ഇരട്ടകളായ മവദ്ദയുടെയും റഹ്മയുടെയും കുടുംബം വേർപിരിയൽ ഓപ്പറേഷൻ നടത്താനുള്ള രാജ്യത്തിന്റെ മുൻകൈയ്ക്ക് നന്ദി അറിയിച്ചു. സഊദി അറേബ്യയിൽ നടക്കുന്ന 51-ാമത്തെ സയാമീസ് ശസ്ത്രക്രിയയാണിത്. യെമനിലെ ഇരട്ടക്കുട്ടികളായ മവദ്ദയെയും റഹ്മയെയും റിയാദിലേക്ക് കൊണ്ടുപോകുന്നതിനായി മെഡിക്കൽ സംഘം മേയിൽ തെക്കൻ യെമനിലെ ഏദൻ എയർപോർട്ടിൽ എത്തിയിരുന്നു.
അന്ന് 3 മാസം പ്രായമുള്ള ഇവരുടെ അവസ്ഥ നിർണ്ണയിക്കുന്നതിനും വേർപിരിയൽ ഓപ്പറേഷനുള്ള തയ്യാറെടുപ്പിനായി പ്രാഥമിക പരിശോധനകൾ നടത്തുന്നതിനുമായാണ് മെഡിക്കൽ സ്റ്റാഫ് ഏദനിലെത്തിയിരുന്നത്. തുടർന്നാണ് ഇവരെ റിയാദിലേക്ക് മാറ്റിയത്.
യെമനി സയാമീസുകൾക്ക് സഊദി രാജാവിന്റെ കാരുണ്യം, മവദ്ദയും റഹ്മയും വേർപിരിഞ്ഞു ഇരു ശരീരമാകാൻ റിയാദിലെത്തും