റിയാദ്: അതിർത്തി പ്രദേശമായ ജിസാനിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. ജിസാൻ പ്രവിശ്യയിൽ പെട്ട ദായിർ ബനീമാലികിലാണ് ദുരന്തം ഉണ്ടായത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദായിർ ബനീമാലികിൽ പെട്ട ജിബാൽ അൽഹശറിലെ അൽജാനിബ ഗ്രാമത്തിൽ പെയ്ത ശക്തമായ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് കുട്ടികൾ മുങ്ങിമരിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുകൊടുത്തതിനെ തുടർന്ന് മയ്യിത്തുകൾ ഗ്രാമത്തിലെ ഖബർസ്ഥാനിൽ മറവു ചെയ്തു