പുതിയ സീസണിലെ ഉംറ ബുക്കിംഗ് തുടങ്ങി, നിബന്ധനകളും നടപടികളും വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം

0
3062

മക്ക: ഹിജ്‌റ വർഷം 1444 തുടക്കം മുതൽ അഥവാ ജൂലൈ 30 മുതൽ ആരംഭിക്കുന്ന പുതിയ ഉംറ സീസണിലേക്കുള്ള ബുക്കിങ് ആരംഭിച്ചതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ പെർമിറ്റുകൾ നൽകുന്നതിനും “ഇഅതമർനാ” ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്മെന്റുകൾ ബുക്കുചെയ്യുന്നതിനുമുള്ള സേവനം ലഭ്യമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹറം പള്ളിയുടെ ശേഷിക്കനുസരിച്ച് മുഴുവൻ സമയത്തേക്കുമുള്ള അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നതിന് “ഉംറ” ആപ്ലിക്കേഷൻ നിരവധി ഓപ്ഷനുകൾ ഉണ്ട്. കൂടാതെ ഗ്രാൻഡ് മോസ്‌കിലേക്കും പ്രവാചക പള്ളിയിലേക്കും പ്രവേശിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങളും ആപ്പിൽ ലഭ്യമാണ്.

ഉംറയ്ക്ക് പെർമിറ്റ് നൽകുന്നതിനും ഹറം പള്ളിയിൽ പ്രവേശിക്കുന്നതിനുമായി “തവക്കൽന” ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്. രോഗബാധിതരായി ഇടപഴകിയതായി കണ്ടെത്തുന്നവരുടെ പെർമിറ്റുകൾ റദ്ദാക്കപ്പെടും. കൂടാതെ, പള്ളിക്കകത്ത് മുഴുവൻ സമയവും മാസ്‌ക് ധരിക്കണമെന്നും പെർമിറ്റ് കാലയളവ് കഴിയുന്നതോടെ പള്ളിയിൽ നിന്ന് പുറത്തുകടക്കേണ്ടതുമാണെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അനധികൃത ബാഗുകളും ലഗേജുകളും കൊണ്ട് പോകരുതെന്നും നിർദേശമുണ്ട്.

രാജ്യത്തിനകത്തുള്ള പൗരന്മാർക്കും താമസക്കാർക്കും വിദേശ ഉംറ തീർത്ഥാടകർക്കും ആപ്ലികേഷൻ വഴി ഉംറക്ക് ബുക്ക് ചെയ്യാനും പെർമിറ്റ് എടുക്കുവാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.