റിയാദ്: ഓട്ടോമേറ്റഡ് ട്രാഫിക് കൺട്രോൾ സിസ്റ്റമായ സാഹിർ ക്യാമറകൾ, സഊദിയിൽ രജിസ്റ്റർ ചെയ്ത കാറുകളുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കുക മാത്രമല്ല, വിദേശ രജിസ്ട്രേഷൻ കാറുകളുടെ നിയമലംഘനങ്ങൾ കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) സ്ഥിരീകരിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാഹനമോടിക്കുന്നവരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ നിലനിർത്തുന്നതിന് രാജ്യത്തിന്റെ ട്രാഫിക് നിർദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് മുറൂർ വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
വാഹനമോടിക്കുന്നവർക്കുള്ള അമിതവേഗത ലംഘിക്കുന്നവർക്കുള്ള പിഴ കുറഞ്ഞത് 150 റിയാൽ മുതൽ പരമാവധി 2000 റിയാൽ വരെയായിരിക്കുമെന്ന് ട്രാഫിക് നിയമം നിഷ്കർഷിക്കുന്നു. ഓരോ റോഡിലും ഹൈവേയിലും അനുവദനീയമായ വേഗപരിധി അനുസരിച്ചും വാഹനങ്ങളുടെ വിഭാഗത്തിനനുസരിച്ചും പിഴകൾ വ്യത്യാസപ്പെടും.
അമിതവേഗത ലംഘിച്ചാൽ പിഴ ഈടാക്കാൻ ട്രാഫിക് നിയമത്തിൽ വ്യവസ്ഥയുണ്ട്. റോഡിലെ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററോ അതിൽ കുറവോ ആണെങ്കിൽ, അമിതവേഗത ലംഘിക്കുന്നതിനുള്ള പിഴ ഇപ്രകാരമാണ്: (പിഴകൾ റിയാലിൽ)
• മണിക്കൂറിൽ 10-20 കിലോമീറ്ററിൽ കൂടുതൽ – കുറഞ്ഞ പിഴ 150 ഉം പരമാവധി 300 ഉം റിയാൽ
• മണിക്കൂറിൽ 20-30 കി.മീ.-ൽ കൂടുതൽ – കുറഞ്ഞത് 300 ഉം പരമാവധി 500 ഉം റിയാൽ
• മണിക്കൂറിൽ 30-40 കി.മീ.-ൽ കൂടുതൽ – കുറഞ്ഞത് 800 ഉം പരമാവധി 1,000 ഉം റിയാൽ
• മണിക്കൂറിൽ 40-50 കി.മീ.-ൽ കൂടുതൽ – കുറഞ്ഞത് 1,200 ഉം പരമാവധി 1,500 ഉം റിയാൽ
• മണിക്കൂറിൽ 50 കി.മീറ്ററിൽ കൂടുതൽ വേഗത — കുറഞ്ഞത് 1,500 ഉം പരമാവധി 2,000 ഉം റിയാൽ
മണിക്കൂറിൽ 140 കിലോമീറ്ററാണ് റോഡിലെ വേഗപരിധിയെങ്കിൽ, അമിതവേഗത ലംഘിക്കുന്നതിനുള്ള പിഴ ഇപ്രകാരമാണ്:
• മണിക്കൂറിൽ 5-10 കി.മീ.-ൽ കൂടുതൽ – കുറഞ്ഞത് 300 ഉം പരമാവധി 500 ഉം റിയാൽ
• മണിക്കൂറിൽ 10-20 കി.മീ.-ൽ കൂടുതൽ – കുറഞ്ഞത് 00 ഉം പരമാവധി 1,000 ഉം റിയാൽ
• മണിക്കൂറിൽ 20-30 കി.മീ.-ൽ കൂടുതൽ – കുറഞ്ഞത് 1,200 ഉം പരമാവധി 1,500 ഉം റിയാൽ
• മണിക്കൂറിൽ 30 കി.മീ.-ൽ കൂടുതൽ – കുറഞ്ഞത് 1,500 റിയാൽ, പരമാവധി 2,000 റിയാൽ.