റിയാദ്: തേളിന്റെ കുത്തേറ്റ് പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകുന്ന രീതി വ്യക്തമാക്കുകയും ചില കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പും നൽകി സഊദി ആരോഗ്യ മന്ത്രാലയം. തേൾ കുത്തിയവരെ ചികിത്സിക്കുമ്പോൾ സ്വീകരിക്കേണ്ട ശരിയായ പെരുമാറ്റവും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രത്യേകിച്ച് വേനൽക്കാലത്ത് തേൾ കുത്തുന്നവരെ ചികിത്സിക്കുന്നതിനും, ഉരഗങ്ങൾ മാളങ്ങൾ ഒഴിവാക്കി പുറത്തിറങ്ങി നടക്കുന്നതും ഉണ്ടാകുമെന്നതിനാൽ സുപ്രധാന നടപടികൾ കൈക്കൊള്ളണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. കുത്തേറ്റ ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള മയക്ക ഗുളികകളോ മരുന്നുകളോ നൽകരുതെന്ന് മുന്നറിയിപ്പുണ്ട്.
ഇത്തരത്തിൽ പരിക്കേറ്റവർക്ക് ഉടനടി ചികിത്സ നൽകേണ്ടത് നിർബന്ധമാണ്. അതിനായി ആംബുലൻസ് വിളിക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. തേളിന്റെ കുത്തേറ്റ ഭാഗത്ത് നേരിട്ട് ഐസ് വെച്ച് കൊടുക്കണം. എന്നാൽ, പരിക്കേറ്റ അവയവം തണുത്ത വെള്ളത്തിൽ മുക്കുന്നത് ഒഴിവാക്കണം.
ആംബുലൻസ് എത്തുന്നതുവരെ കുത്തേറ്റ ആളെ സമാധാനവും ശാന്തതയും നൽകി പരിചരിക്കണം. തേളിന്റെ കൂടുതൽ കുത്തുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കമെന്നും അവയെ മറ്റിടങ്ങളിൽ മാറ്റി സൂക്ഷിക്കണമെന്നും മന്ത്രാലയം ശുപാർശ ചെയ്യുന്നു.
