അൽ അഹ്‌സയിൽ പൊടുന്നനെ റോഡിൽ ഗർത്തം രൂപപ്പെട്ടു

0
5048

ദമാം: സഊദിയിലെ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിൽ റോഡിൽ ഗർത്തം രൂപപ്പെട്ടു. ഹുഫൂഫ് നഗരത്തിലെ ഒരു ഭാഗത്താണ് കഴിഞ്ഞ ദിവസം പെട്ടെന്ന് മണ്ണ് താഴേക്ക് പോയി ഗർത്തം രൂപപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹുഫൂഫിലെ ഐൻ മൂസയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡിലാണ് പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കുഴി രൂപപ്പെട്ടത്. ഇതിന്റെ വീഡിയോ അൽ ഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു.

സംഭവത്തെ തുടർന്ന് അൽ അഹ്‌സയിലെ സുരക്ഷാ അധികാരികളും സിവിൽ ഡിഫൻസും ഉടൻ തന്നെ പ്രദേശത്തേക്കുള്ള വാഹനങ്ങളെയും കാൽനടയാത്രക്കാരെയും തടഞ്ഞു. സുരക്ഷ മുൻനിർത്തി റോഡ് അടച്ചതായും വൃത്തങ്ങൾ അറിയിച്ചു.