ഉയർന്ന സഊദി പ്രൊഫഷനുകളുള്ള പ്രവാസികൾക്ക് ബഹ്‌റൈൻ ഓൺഅറൈവൽ വിസ, നടപടികൾ വ്യക്തമാക്കി കോസ്‌വേ അതോറിറ്റി

0
3863

ദമാം: സഊദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് പോകുന്ന വിദേശികളുടെ യാത്രയുടെ സംവിധാനം കിംഗ് ഫഹദ് കോസ്‌വേ ജനറൽ കോർപ്പറേഷൻ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാലാവധിയുള്ള ഇഖാമയുടെയും പാസ്‌പോർട്ടിന്റെയും പുറമേ, ഇലക്ട്രോണിക് റീ എൻട്രി വിസയും സഊദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് പോകുന്ന ഇഖാമയുള്ള യാത്രക്കാരൻ നേടിയിരിക്കണം.

ബഹ്‌റൈനിലേക്കുള്ള പ്രവേശനത്തിന് ഉയർന്ന പ്രൊഫഷനുകൾ ഉള്ള സഊദി പ്രവാസികൾക്ക് കോസ്‌വേ വഴി ഓൺഅറൈവൽ വിസ ലഭിക്കുമെന്നും താഴ്ന്ന പ്രൊഫഷനുകൾ ഉള്ളവർക്ക് ഇലക്ട്രോണിക് വിസ ഉണ്ടായിരിക്കണമെന്നും കോസ്‌വേ അതോറിറ്റി അറിയിച്ചു.

ഉയർന്ന പ്രൊഫഷനുകൾ അല്ലാത്തവർ ഓണ്‍ലൈനായി http://www.evisa.gov.bh സൈറ്റില്‍ നിന്നാണ് ഓൺലൈൻ വഴി വിസ എടുക്കേണ്ടതെന്നും അതോറിറ്റി അറിയിച്ചു.