റിയാദ്: സഊദിയിൽ മലപ്പുറം സ്വദേശി താമസ സ്ഥലത്ത് മരണപ്പെട്ടു. മലപ്പുറം വള്ളിക്കുന്ന് ചേലേമ്പ്ര പുല്ലിപറമ്പ് നമ്പലക്കണ്ടി അബ്ദുള്ള (48) യാണ് ൽഗാത്തിൽ താമസസ്ഥലത്ത് മരണപ്പെട്ടത്. ഭാര്യയും ഒരു മകളും മരുമകനും കൂടെ ഉണ്ട്. രണ്ട് കുട്ടികൾ നാട്ടിലാണ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പരേതരായ അലവി, കുഞ്ഞി പാത്തുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: സൗദ, മക്കൾ: മുർഷിദ് അലി ഖാൻ, അസ്‌കാൻ മുഹ്സിൻ അൻജൂo, ശഹല ഷെറിൻ
മയ്യത്തിന്റെ തുടർ നടപടി ക്രമങ്ങളുമായി മരുമകന്‍ ഷിഹാബിനെ സഹായിക്കാൻ അൽ ഗാത്ത് കെഎംസിസി നേതാകളായ നാസർ മണ്ണാര്‍ക്കാട്. ബാബു പാലക്കാട്. അയ്യൂബ് കാവനൂർ. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫിഖ് പുല്ലൂർ, ഇസ്ഹാഖ് താനൂർ, ജാഫർ ഹുദവി എന്നിവർ രംഗത്തുണ്ട്. മയ്യിത്ത് അൽ ഗാത്തിൽ കബറടക്കും