എയര്‍ഇന്ത്യയുടെ ദുബായ് – കൊച്ചി വിമാനത്തിനു മുംബൈയിൽ അടിയന്തിര ലാൻഡിങ്

0
1319

മുംബൈ: കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം മുംബൈയിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിനകത്ത് മര്‍ദ്ദ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം കൊച്ചിയിലേക്കുള്ള യാത്രാമധ്യേ വഴി തിരിച്ചു വിടുകയും മുംബൈയിൽ ഇറക്കുകയും ചെയ്തത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തൽ പ്രാഥമിക അന്വേഷണം തുടങ്ങിയതായി ഡിജിസിഎ അറിയിച്ചു. എയര്‍ഇന്ത്യയുടെ ബോയിംഗ് 787 – ദുബായ് – കൊച്ചിൻ 934 വിമാനമാണ് മുംബൈയിലേക്ക് യാത്രാമധ്യേ തിരിച്ചു വിട്ടത്. ഡിജിസിഎയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയാണ് സംഭവത്തിൽ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.