സഊദിയിൽ വിമാനത്താവള ഫീസ് 35 ശതമാനം വരെ കുറക്കും

0
2566

റിയാദ്: സഊയിൽ വിമാനത്താവള ഫീസ് 35 ശതമാനം വരെ കുറക്കുവാൻ നീക്കം ആരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളോട് മത്സരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിൽ ഈ വർഷം അവസാനം മുതൽ ഇളവ് പ്രാബല്യത്തിലാകും. ഈ മേഖലയുടെ സ്വകാര്യവൽക്കരണ പദ്ധതികൾ തുടരുന്നതിൻ്റെ അടുത്ത ഘട്ടമാണിത് സൂചിപ്പിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. ഫാർൺബറോ എയർ ഷോയിൽ പങ്കെടുത്തപ്പോഴാണ് അതോറ്റി അധകൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

പരമാവധി വളർച്ച കൈവരിക്കുന്നതിന് പ്രഖ്യാപിച്ച പരിധിക്ക് താഴെയുള്ള ഫീസ് ഇളവുകൾ ബാധകമാക്കുന്നതിന് എയർപോർട്ടുകൾക്ക് അനുവാദം നൽകുമെന്നും “ബ്ലൂംബെർഗ്” ഏജൻസി റിപ്പോർട്ട് ചെയ്തു.