‘കണ്ണൂരിലെ ആകാശം കാണില്ല’; ഇൻഡിഗോ എഫ്ബി പേജിന് താഴെ മലയാളിമേളം, ട്രോളന്മാരുടെ വിളയാട്ടം

0
4794

കണ്ണൂർ: ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്കരിക്കുമെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രഖ്യാപനത്തിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളന്മാരുടെ വിളയാട്ടം. ഇൻഡിഗോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ഓരോ പോസ്റ്റിനും താഴെ മലയാളികളുടെ കമന്റുകൾ നിറയുകയാണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇ.പി.ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മലയാളം കമന്റുകളുമായി ഒട്ടേറെ പേർ എത്തിയത്. ട്രോളുകളും താഴെ കാണാം. ഇ.പിയെ ട്രോളിയും ഇൻഡിഗോയെ ട്രോളിയും കമന്റുകൾ ഇട്ടിട്ടുണ്ട്.

ഇൻഡിഗോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ഓരോ പോസ്റ്റിനും താഴെ മലയാളികളുടെ കമന്റുകൾ നിറയുകയാണ്. ഇ.പി.ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മലയാളം കമന്റുകളുമായി ഒട്ടേറെ പേർ എത്തിയത്.

യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ‌ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രഖ്യാപനം ട്രോൾ പേജുകളിൽ വൈറല്‍ ആയി മാറിയിരിക്കുകയാണ്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണെന്ന് ഇതു പറയുമ്പോൾ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്ന് ചോദിക്കുന്നവരെയും കാണാം.

ഇതിെനാപ്പം കണ്ണൂരിലേക്ക് ഇനി മുതൽ നടന്നുപോകുന്ന ഇ.പി, ആകാശത്ത് കൂടി പറക്കുന്ന ഇൻഡിഗോ വിമാനത്തിന് കല്ലെറിയാൻ നോക്കുന്ന അണികൾ, ഇൻഡിഗോ പെയിന്റ് കടയ്ക്ക് മുന്നിലെ പ്രതിഷേധം, വിമാനത്തിന്റെ വില ചോദിക്കുന്ന യുവ നേതാവ്. അങ്ങനെ തലങ്ങും വിലങ്ങും ഇ.പി ട്രോളുകളിൽ നിറയുകയാണ്. നടന്നു പോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നാണ് ഇ.പി.ജയരാജന്റെ നിലപാട്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി. ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോൾ ഉണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.