കല്ല് കയറ്റിയ ട്രക്കുമായി കൂട്ടിയിടിച്ച് അപകട പരമ്പര, ഭീമൻ കല്ലുകൾ വീണ് കാർ തകർന്ന് തരിപ്പണമായി; കുടുംബത്തിലെ 7 പേർ അടക്കം 8 പേർക്ക് ദാരുണാന്ത്യം

0
3460

ബൈറൂത്ത്: ഫുൾ ലോഡ് കല്ല് കയറ്റിയ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകട പരമ്പരയിൽ കുടുംബത്തിലെ മുഴുവൻ പേരും മരിച്ചു. ലേബനിനോലെ അർസലിലാണ് ദാരുണമായ അപകടം നടന്നത്. കുടുംബത്തിലെ 7 പേർ അടക്കം 8 പേർക്ക് ആണ് അപകടത്തിൽ മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

40 ടണ്ണിലധികം കല്ലുകൾ നിറച്ച ഒരു ട്രക്ക് നിരവധി കാറുകളിലേക്ക് പാഞ്ഞുകയറിയാണ് അപകടം നടന്നത്. മാതാപിതാക്കളും 4 ആൺമക്കളും ഒരു മരുമകളും ഉൾപ്പെടെ ഏഴ് അംഗങ്ങളുള്ള കുടുംബമാണ് ദാരുണ അപകടത്തിൽ മരണപ്പെട്ടത്. കൂടാതെ, മറ്റൊരാളും മരണപ്പെട്ടിട്ടുണ്ട്. കൂറ്റൻ കല്ലുകൾ കാറിനു മുകളിലേക്ക് വീണ് കാർ പൂർണ്ണമായും തകർന്ന് തരിപ്പണമായി.

ലെബനീസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കുടുംബം നഗരത്തിൽ പോയി മടങ്ങുന്നതിനിടെ അവരുടെ കാർ വലിയ പാറകൾ നിറച്ച ട്രക്കുമായി കൂട്ടിയിടിച്ചു. ഡ്രൈവർക്ക് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇത് കുടുംബത്തിന്റെ “പിക്കപ്പ്” കാറുമായി കൂട്ടിയിടിക്കുന്നതിന് കാരണമാകുകയും തുടർന്ന് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ട്രക്കിന് തീപിടിക്കുകയും നിരവധി വീടുകളുടെ മതിലുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റ ട്രക്ക് ഡ്രൈവറെ ബെയ്‌റൂട്ട് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനിടെ ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതെന്ന് സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു.