ജിദ്ദ: സമസ്തയുടെയും മുസ്ലിം ലീഗിന്റെയും അമരക്കാരനായിരുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ സമൂഹത്തിന് താങ്ങും തണലും ആയിരുന്നു എന്നും സുന്നി കേരളം ഇന്നനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളുടെയും അമരക്കാരൻ ആയിരുന്നു തങ്ങൾ എന്നും തായിഫ് ശിഹാർ ഏരിയ എസ് ഐ സി സംഘടിപ്പിച്ച ബാഫഖി തങ്ങൾ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പരിപാടി സ്വാലിഹ് ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. സയ്യൂഫ് കൊടുവള്ളി അധ്യക്ഷത വഹിച്ചു.
ഈ വർഷം ഹജ്ജ് വളന്റിയർ ആയി സേവനം ചെയ്ത ഫൈസൽ ബാലുശ്ശേരിയെ ചടങ്ങിൽ വെച്ച് ആദരിച്ചു. സ്വാലിഹ് ഫൈസി ഷാൾ അണിയിച്ചു. പ്രാർത്ഥനക്ക് സ്വാലിഹ് ഫൈസി നേതൃത്വം നൽകി.ജനറൽ സെക്രട്ടറി യാസർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി സക്കീർ നന്ദിയും പറഞ്ഞു.
.




