മക്ക: വെള്ളിയാഴ്ച ഉച്ചയ്ക്ക് സൂര്യൻ വിശുദ്ധ കഅ്ബയുടെ നേർ മുകളിൽ എത്തും. ഉച്ചക്ക് 12:27 നാണ് സൂര്യൻ കഅ്ബക്കു നേർ മുകളിലെത്തുമെന്ന് ജിദ്ദയിലെ ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൂര്യൻ നേർ മുകളിൽ ആകുമെന്നതിനാൽ വിശുദ്ധ കഅ്ബക്കു ഈ സമയത്ത് നിഴൽ ഉണ്ടാകില്ല. ഈ വർഷം ഇത്തരത്തിൽ സൂര്യൻ കഅ്ബക്ക് നേരെ മുകളിൽ വരുന്ന രണ്ടാമത്തെ സന്ദർഭം ആണിത്.
സൂര്യന്റെ പരമാവധി ഉയരം ഏകദേശം 90 ഡിഗ്രിയിലായിരിക്കും. ഈ സമയത്ത് കഅ്ബയുടെ നിഴൽ പൂർണമായും അപ്രത്യക്ഷമാകും.
വെള്ളിയാഴ്ച കഴിഞ്ഞാൽ ഇനി അടുത്ത വർഷം മെയ് മാസത്തിൽ ആയിരിക്കും സൂര്യൻ കഅ്ബക്ക് നേരെ മുകളിൽ വരിക.
ഇത്തരം സന്ദർഭങ്ങളിൽ ലോകത്തെവിടെ നിന്നും കഅ്ബയുടെ ദിശ ഉപകരണങ്ങളുടെ സഹായമില്ലാതെ കൃത്യമായി നിർണ്ണയിക്കാൻ സാധിക്കും. ഒരു വടി കുത്തനെ നാട്ടി നിർത്തിയാൽ ഈ വടിയുടെ നിഴൽ പതിക്കുന്നതിന്റെ നേരെ എതിർ ദിശയിലായിരിക്കും ഈ സമയത്ത് വിശുദ്ധ കഅ്ബയുടെ കൃത്യ സ്ഥാനം. മുൻകാലങ്ങളിൽ ഇത്തരത്തിലായിരുന്ന കഅ്ബയുടെ സ്ഥാനം കൃത്യമായി നിർണ്ണയിച്ചിരുന്നത്.
