അപൂർവ പ്രതിഭാസമായ സൂപ്പർ മൂണിന് സഊദി സാക്ഷിയായി – ചിത്രങ്ങൾ

0
2612

റിയാദ്: അപൂർവ പ്രതിഭാസമായ സൂപ്പർ മൂണിന് സഊദി സാക്ഷിയായി. ജൂലൈ 13 ന് ബുധനാഴ്ച രാത്രിയാണ് ഭീമാകാരമായ ചന്ദ്രൻ മാനത്ത് പ്രത്യക്ഷപ്പെട്ടത്. ഒരു അപൂർവ ജ്യോതിശാസ്ത്ര പ്രതിഭാസമായാണ് രാജ്യത്തിന്റെ ആകാശത്ത് ഭീമാകാരമായ ചന്ദ്രന്റെ ആവിർഭാവത്തിന് സാക്ഷ്യം വഹിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തായി എത്തുകയും അതേസമയം തന്നെ ചന്ദ്രൻ പൂർണ്ണ ശോഭയിൽ ദൃശ്യമാകുകയും ചെയ്യുന്ന അപൂർവ്വ പ്രതിഭാസമാണ് സൂപ്പർ മൂൺ.

ചന്ദ്രൻ ഭൂമിയെ ഒരു ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചുറ്റുന്നു. അതിനാൽ ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം മാസത്തിൽ മാറിവാരുന്നുണ്ട്. ചന്ദ്രൻ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തിലെ ഏറ്റവും അടുത്ത ബിന്ദുവിൽ ഒരു തവണയും വീണ്ടും ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള ബിന്ദുവിലൂടെയും കടന്നുപോകുന്നു. അതിനാൽ ചന്ദ്രന്റെ വലിപ്പവും തെളിച്ചവും ഈ രണ്ട് പോയിന്റുകളിൽ നിന്ന് അതിന്റെ സ്ഥാനം അനുസരിച്ച് ഒരു മാസത്തിനുള്ളിൽ വ്യത്യാസപ്പെട്ടിരിക്കും.

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ പ്രതിഭാസം കഴിഞ്ഞ ദിവസം ലോകത്തെ വിവിധ രാജ്യങ്ങളിൽ പ്രകടമായിരുന്നു. ഈ സമയത്ത് ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,57,2634 കിലോമീറ്റർ അകലെയായിരുന്നു. കഴിഞ്ഞ ജൂണിലും സൂപ്പർ മൂൺ ഉണ്ടായിരുന്നെങ്കിലും ഇത്ര അടുത്ത് വന്നിരുന്നില്ല. സാധാരണ ഭൂമിയിൽ നിന്ന് 4,05,500 കിലോമീറ്റർ ദൂരെയാണ് ചന്ദ്രന്റെ സ്ഥാനം.

സഊദിയിൽ നിന്നുള്ള ദൃശ്യങ്ങൾ, വാർത്താഏജൻസി പ്രസിദ്ധീകരിച്ചത്👇