റിയാദ്: സഊദിയിൽ യുവതിയുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. സഊദിയിലെ അൽ ജൗഫിലാണ് സംഭവം. യുവതിയുടെ വെടിയേറ്റ് പരിക്കറ്റ യുവാവ് പിന്നീട് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെ വെടിവച്ച സ്ത്രീയെ അറസ്റ്റ് ചെയ്തതായി അൽ-ജൗഫ് പോലീസ് അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുവതിയെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായും അൽ ജൗഫ് പോലീസ് കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിന് ഇടയാക്കിയ കാരണങ്ങൾ വ്യക്തമല്ല. പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്. വിദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
നേരത്തെ, വെടിവയ്പ്പിൽ മരിച്ച സഊദി അറേബ്യയിൽ ഫാർമസിയിൽ ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ ഫാർമസിസ്റ്റ് ഡോ: അഹമ്മദ് ഹാതീം മാദിയുടെ കുടുംബവുമായി ഈജിപ്ഷ്യൻ അംബാസഡർ നബീല മക്രം അബ്ദുൽ ഷഹീദ് ഇമിഗ്രേഷൻ ആൻഡ് ഈജിപ്ഷ്യൻ വിദേശകാര്യ സഹമന്ത്രി ബന്ധപ്പെട്ട വാർത്തകൾ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സഊദി അറേബ്യയിലെ നിയമ നടപടികളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച മന്ത്രി നബീല, കൊല്ലപ്പെട്ട ഫാർമസിസ്റ്റിന്റെ കുടുംബത്തിന് എല്ലാ നടപടികളും ഉറപ്പ് നൽകി. ഈജിപ്ത് ഫൗണ്ടേഷനുമായുള്ള സഹകരണ പ്രോട്ടോക്കോളിന്റെ ചട്ടക്കൂടിനുള്ളിൽ, മൃതദേഹം നാട്ടിലേക്ക് വേഗത്തിൽ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നടപടികളും കൈകൊണ്ടിട്ടുണ്ട്.
ഈജിപ്ഷ്യൻ യുവാവ് തന്റെ ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്നും ഈജിപ്ഷ്യൻ എംബസി ഉടൻ തന്നെ ഇടപെടുകയും മൃതദേഹം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പ്രധാന പങ്കുവഹിക്കുകയും ചെയ്തുവെന്നും കുടുംബത്തെ ഫോണിൽ വിളിച്ച് ഇമിഗ്രേഷൻ മന്ത്രി സ്ഥിരീകരിച്ചു. കുറ്റവാളിയുമായുള്ള അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള തുടർനടപടികളും നിയമപരമായ നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
മെനൗഫിയ ഗവർണറേറ്റിലെ രക്തസാക്ഷി കേന്ദ്രമായ കഫ്ർ ദൻശാവീ ഗ്രാമത്തിൽ നിന്നുള്ള ഡോ: അഹമ്മദ് ഹാതീം മാദി സകാക്ക പ്രദേശത്തെ ഒരു ഫാർമസിയിൽ ജോലി ചെയ്തിരുന്നതായും അദ്ദേഹം ജോലി ചെയ്തിരുന്ന ഫാർമസിയിൽ വെടിയേറ്റ് മരിച്ചതായും ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.




