ഹൃദയാഘാതം: മലപ്പുറം സ്വദേശി സഊദിയിൽ മരിച്ചു

0
4190

ദമാം: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം നിലമ്പൂർ സ്വദേശി ജുബൈലിൽ മരിച്ചു. ഉപ്പട കോട്ടക്കുന്ന് കിഴക്കേടത്ത് വീട്ടിൽ വർഗീസ് – മറിയാമ്മ ദമ്പതികളുടെ മകൻ യോഹന്നാൻ (48) ആണ് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച രാവിലെ ക്യാമ്പിലെ താമസസ്ഥലത്ത് ഉറക്കമുണരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

ഗൾഫ് സ്റ്റീൽ എന്ന കമ്പനിയിലെ സ്‌കഫോൾഡിങ് സൂപർവൈസർ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഏഴുവർഷമായി ഇതേ കമ്പനിയിലെ ജീവനക്കാരനാണ്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുമാസം മുമ്പ് മകളുടെ വിവാഹവുമായി ബന്ധപെട്ടു നാട്ടിൽ പോയി വന്നിരുന്നു.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി. ഭാര്യ: ഏലിയാമ്മ. മക്കൾ: ശാലു, ഷാനി, ശാലിനി, മരുമക്കൾ: ലിബിൻ വർഗീസ്, ജിബിൻ മാത്യു.