സലാലയില്‍ കടലില്‍ വീണ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

0
3640

മസ്കറ്റ്: ഒമാനിലെ സലാലയില്‍ കടലില്‍ വീണ് കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അതേസമയം, മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിരിച്ചിലിനായി കൂടുതല്‍ സുരക്ഷാ വിഭാഗങ്ങള്‍ എത്തിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്‌സെയില്‍ ബീച്ചില്‍ തിരമാലയില്‍പ്പെട്ടു കടലില്‍ വീണത്. മൂന്നു പേരെ ഉടന്‍ രക്ഷപ്പെടുത്തിയിരുന്നു.

സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്നു ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേയായിരുന്നു അപകടമുണ്ടായത്. ദുബായില്‍ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ പെട്ടത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.

തിരച്ചിലില്‍ വ്യാപിപ്പിക്കുന്നതിനായി തിങ്കളാഴ്ച രാത്രിയോടെ നാഷനല്‍ സെര്‍ച്ച് ആന്റ് റസ്‌ക്യൂ ടീം മസ്‌കത്തില്‍ നിന്നും സലാലിലേക്കു തിരിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം, ആംബുലന്‍സ് റസ്‌ക്യൂ ടീം എന്നിവയും തിരച്ചിലില്‍ കൂടെ ചേരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.