പൊതു സ്ഥലത്ത് വാക്കേറ്റം, സഊദിയിൽ 8 പേർ അറസ്റ്റിൽ

0
2695

റിയാദ്: പൊതു സ്ഥലത്ത് വാക്കേറ്റത്തിലേർപ്പെട്ട സംഭവത്തിൽ 8 പേരെ പൊതു സുരക്ഷ സേന അറസ്റ്റ് ചെയ്തു. അൽ ഖുർയ്യാത്ത് ഗവർണറേറ്റിലാണ് സംഭവം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതു സ്ഥലത്ത് വെച്ച് ആളുകൾ പരസ്പരം കൂട്ടത്തല്ലിൽ ഏർപ്പെടുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിൽ പെട്ട ആളുകളെ അൽ-ഖുറയ്യത്ത് ഗവർണറേറ്റിലെ സുരക്ഷാ പട്രോളിംഗ് സംഘത്തിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു.

അവരെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.